ഡച്ച് യുവതാരത്തെ ടീമിൽ എത്തിച്ച് ഹഡേഴ്സ്ഫീൽഡ്

- Advertisement -

ഡച്ച് യുവതാരമായ ജുനിഞ്ഞോ ബകൂന ഇനി പ്രീമിയർ ലീഗിൽ കളിക്കും. ഹഡേഴ്സ്ഫീൽഡാണ് ഈ ഇരുപതുകാരനെ സ്വന്തമാക്കിയത്. ഡച്ച് ക്ലബായ എഫ് സി ഗ്രൊനിങനിൽ നിന്നാണ് ജുനിഞ്ഞോ പ്രീമിയർ ലീഗിലേക്ക് എത്തുന്നത്. മൂന്ന് വർഷത്തേക്കാണ് താരവും ക്ലബും തമ്മിലുള്ള കരാർ. 20 വയസ്സിനിടെ തന്നെ 80ൽ അധികം മത്സരങ്ങൾ ഡച്ച് ഒന്നാം ഡിവിഷൻ ലീഗിൽ കളിച്ച താരമാണ് ഈ മിഡ്ഫീൽഡർ.

ഗ്രൊനിങെനു വേണ്ടി യൂറോപ്പാ ലീഗിലും ജുനീഞ്ഞോ കളിച്ചിട്ടുണ്ട്. നെതർലന്റ്സിന്റെ അണ്ടർ 21 ടീമിലെയും സ്ഥിര സാന്നിദ്ധ്യമാണ് താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement