ചെന്നൈ സിറ്റി അറിയാതെ പൂനെ സിറ്റിയിൽ എത്തിയ നെസ്റ്ററിനെതിരെ നടപടി

ചെന്നൈ സിറ്റിയുടെ കഴിഞ്ഞ സീസണിലെ സ്റ്റാർ മിഡ്ഫീൽഡർ നെസ്റ്ററിനെ പൂനെ സൊറ്റി സ്വന്തമാക്കിയത് വിവാദത്തിൽ ആയിരിക്കുകയാണ്. ചെന്നൈ സിറ്റി അറിയാതെ പൂനെ സിറ്റിയുമായി നെസ്റ്റർ കരാർ ഒപ്പിട്ടതാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ സീസൺ മധ്യത്തിൽ നെസ്റ്റർ ചെന്നൈ സിറ്റിയുമായി പുതിയ കരർ ഒപ്പുവെച്ചിരുന്നു. 18 മാസമത്തെ കരാർ ആണ് ജനുവരിയിൽ നെസ്റ്റർ ഒപ്പുവെച്ചത്.

ആ കരാർ ബാക്കിയിരിക്കെ ആണ് ചെന്നൈ സിറ്റിയുമായി ചർച്ച പോലും നടത്താതെ പൂനെ സിറ്റിയിലേക്ക് നെസ്റ്റർ പോയത്. പൂനെ സിറ്റിയികേക്ക് നെസ്റ്റർ പോകുന്നതിൽ പ്രശ്നമില്ല എന്നും പക്ഷെ സാധാരണം ഇത്തരം ട്രാൻസ്ഫറുകൾക്ക് ലഭിക്കേണ്ട കൈമാറ്റ തുക ലഭിക്കണമെന്നുമാണ് ചെന്നൈ സിറ്റി ഇപ്പോൾ പറയുന്നത്. ട്രാൻസ്ഫർ ഫീ‌ ചെന്നൈ സിറ്റിക്ക് നൽകി സംഭവം അവസാനിപ്പിക്കുക മാത്രമേ പൂനെയ്ക്ക് ഇപ്പോൾ വഴിയുമുള്ളൂ.

കഴിഞ്ഞ സീസണിൽ ചെന്നൈ സിറ്റിയെ ലീഗ് ചാമ്പ്യന്മാരാക്കുന്നതിൽ പ്രധാന പങ്ക് നെസ്റ്ററിനായിരുന്നു. എട്ടു ഗോളുകളും 9 അസിസ്റ്റും കഴിഞ്ഞ ഐ ലീഗ് സീസണിൽ നെസ്റ്റർ സംഭാവന നൽകിയിരുന്നു.