പൂനെ സിറ്റി യുവതാരത്തെ സ്വന്തമാക്കി നെരോക്ക

- Advertisement -

പൂനെ സിറ്റിയുടെ യുവ ഡിഫൻഡർ സെബാസ്റ്റ്യൻ തങ്മുവൻസങിനെ നെറോക എഫ് സി സ്വന്തമാക്കി. കഴിഞ്ഞ ദിവസമാണ് മണിപ്പൂരുകാരനായ യുവതാരവുമായി നെറോക കരാറിൽ എത്തിയത്. 19കാരനായ താരം പൂനെ സിറ്റി അക്കാദമിയിലായിരുന്നു അവസാന കുറച്ച വർഷങ്ങളായി. പൂനെ സിറ്റിക്കൊപ്പം ഐ എഫ് എ ഷീൽഡ് കിരീടവും സെബാസ്റ്റ്യൻ സ്വന്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ പൂനെ സിറ്റിയിൽ നിന്ന് ലോണിൽ ചെന്നൈ സിറ്റിയിൽ എത്തിയ താരം ഐ ലീഗിൽ ചെന്നൈസിറ്റി ജേഴ്സിയിൽ 12 മത്സരങ്ങൾ കളിച്ചിരുന്നു. മണിപ്പൂരുകാരനായതു കൊണ്ട് തന്നെ നെറോക്ക ക്ലബ് തന്നെ സന്തോഷിപ്പിക്കുന്നു എന്നും നാട്ടുകാരുടെ മുന്നിൽ കളിക്കാൻ കാത്തിരിക്കുകയാണെന്നും സെബാസ്റ്റ്യൻ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു. സെബാസ്റ്റ്യന് സ്വന്തം നാട്ടിൽ കളിക്കാൻ ആഗ്രഹമുള്ളതു കൊണ്ടാണ് താരം ക്ലബ് വിട്ടു പോകുന്നത് എന്നും നെറോകയിൽ സെബാസ്റ്റ്യൻ മികച്ച താരമായി മാറുമെന്നാണ് പ്രതീക്ഷയെന്നും പൂനെ സിറ്റി സി ഇ ഒ ഗൗരവ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement