മുൻ ബേൺലി താരത്തെ ക്ലബിലെത്തിച്ച് നെറോക്ക എഫ് സി ഐ ലീഗിന് ഒരുങ്ങുന്നു

- Advertisement -

തങ്ങളുടെ ആദ്യ ഐ ലീഗിനായുള്ള ഒരുക്കങ്ങളുടെ ഭാഗമായി നെറോക്ക എഫ് സി മിൻ ബേൺലി താരമായ ആര്യൻ വില്യംസിനെ ടീമിലേക്ക് എത്തിച്ചിരിക്കുകയാണ്. ആസ്ട്രേലിയക്കാരനായ വില്യംസ് ഡിഫൻസീവ് മിഡ്ഫീൽഡറായും സെന്റർ ബാക്ക വിങ് ബാക്ക് റോളുകളിലും കളിക്കാൻ കഴിവുള്ള താരമാണ്. പേർത്ത് ഗ്ലോറി ടീമിൽ നിന്നാണ് ഇപ്പോൾ നെറോക്കയിലേക്ക് എത്തിയിരിക്കുന്നത്.

ടീമിനൊപ്പം ട്രെയിനിംഗിനു ചേരുന്ന വില്യംസ് നെറോക്കയിൽ ഐ ലീഗിനു വേണ്ടി സൈൻ ചെയ്യുമോ എന്നുള്ളത് പിന്നീടെ അറിയൂ. ഇന്ത്യൻ വംശജനായ വില്യംസ് ഇന്ത്യയിൽ തുടർന്നാൽ ദേശീയ ടീമിലേക്ക് എത്താമെന്ന് സാധ്യതയും നിലനിൽക്കുന്നുണ്ട്.

 

ഐ ലീഗ് സെക്കൻഡ് ഡിവിഷൻ വിജയിച്ചാണ് നെറോക്ക തങ്ങളുടെ ആദ്യ ഐലീഗിന് യോഗ്യത നേടുന്നത്. സെക്കൻഡ് ഡിവിഷൻ കളിച്ച വിദേശതാരങ്ങളെ ഉൾപ്പെടെ മിക്കവരെയും ടീമിൽ നിലനിർത്തുന്നതായി നെറോക്ക നേരത്തെ അറിയിച്ചിരുന്നു. ഐ ലീഗിൽ അടുത്ത ഐസോൾ ആകാൻ കഴിവുള്ള ക്ലബായാണ് നെറോക്കയെ കുറിച്ച് അഭിപ്രായങ്ങൾ ഉള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement