ചെൽസി താരത്തെ റാഞ്ചി മാഞ്ചസ്റ്റർ യുണൈറ്റഡ്

- Advertisement -

ചെൽസിയുടെ ഡിഫൻസിവ് മിഡ്ഫീൽഡർ നെമാഞ്ച മാറ്റിച് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരും. മെഡിക്കൽ നടപടികൾ പൂർത്തിയാക്കാനായി മാറ്റിച് യുണൈറ്റഡ് ട്രെയിനിങ് സെൻറ്ററിൽ എത്തി.

 

കഴിഞ്ഞ സീസണിൽ ചെൽസിക്ക് വേണ്ടി 40 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ മാറ്റിച് സ്ഥിരതയാർന്ന പ്രകടനം കൊണ്ടും ഒരു കംപ്ലീറ്റ് ടീം പ്ലേയർ എന്ന വിശേഷണം കൊണ്ടും ശ്രദ്ധേയമാണ്. ചെൽസിയുടെ കൂടെ 2 പ്രീമിയർ ലീഗ് കിരീടങ്ങളും 1 എഫേ കപ്പും നേടിയ മാറ്റിച് ഏകദേശം 40മില്യൻ പൗണ്ട് തുകക്കാണ് യുണൈറ്റഡിൽ ചേരുന്നത്.

മോണോക്കോയിൽ നിന്നും ബകയോകോ ചെല്സിയിൽ എത്തിയതോടെയാണ് 28കാരനായ മാറ്റിച് ചെൽസി വിടുന്നത്. സീരി എ ചാമ്പ്യന്മാരായ യുവന്റസിലേക്ക് മാറ്റിചിനെ കൈമാറും എന്നായിരുന്നു വാർത്തകൾ എങ്കിലും മാറ്റിചിന്റെ താല്പര്യം കണക്കിലെടുത്താണ് യുണൈറ്റഡിൽ എത്തുന്നത്.

മാറ്റിച് യുണൈറ്റഡിൽ എത്തുന്നതോടെ ടീമിന്റെ ഈ ട്രാൻസ്‌ഫർ സീസണിലെ മൂന്നാമത്തെ സൈനിംഗ് ആയി മാറും ഇത്. നേരത്തെ ബെൻഫികയിൽ നിന്നും ഡിഫൻഡർ ലിൻഡാലോഫിനെയും എവർട്ടനിൽ സ്‌ട്രൈക്കർ ലുകാകുവിനേയും ടീമിൽ എത്തിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement