ആഴ്‌സണൽ താരത്തെ സ്വന്തമാക്കി ബുണ്ടസ് ലീഗ ക്ലബായ ഹോഫൻഹെയിം

ആഴ്‌സനലിനെ യുവതാരത്തെ സ്വന്തമാക്കി ബുണ്ടസ് ലീഗ ക്ലബായ ഹോഫൻഹെയിം. ആഴ്‌സണൽ യുവതാരം റെയിസ് നെൽസണിനെയാണ് ലോണിൽ ഹോഫൻഹെയിം സ്വന്തമാക്കിയത്. ആഴ്‌സണലുമായി ദീർഘകാല കരാർ യുവതാരം ഒപ്പിട്ടതിനു ശേഷമാണ് ജർമനിയിലേക്കുള്ള ചുവട് മാറ്റം. ആഴ്‌സണലിന് വേണ്ടി മൂന്നു പ്രീമിയർ ലീഗ് മത്സരങ്ങളിൽ നെൽസൺ ബൂട്ടണിഞ്ഞിട്ടുണ്ട്.

2017 ൽ കമ്മ്യൂണിറ്റി ഷിൽഡിലാണ് ഗണ്ണേഴ്‌സിന് വേണ്ടി നെൽസൺ ആദ്യമായി കളത്തിലിറങ്ങുന്നത്. ആർസെൻ വെങ്ങറിന്റെ കീഴിൽ പതിനാറു മത്സരങ്ങൾ നെൽസൺ കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് അണ്ടർ-17 ടീമിൽ അംഗമായിരുന്നു റെയിസ് നെൽസൺ.

Exit mobile version