ലിവർപൂളിന്റെ നെക്കോ വില്യംസ് നോട്ടിങ്ഹാം ഫോറസ്റ്റിൽ

Img 20220711 144152

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളിന്റെ യുവ ഫുൾ ബാക്ക് നെകോ വില്യംസിനെ പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടി എത്തിയ ക്ലബായ നോട്ടിങ്ഹാം ഫോറസ്റ്റ് സ്വന്തമാക്കും. നെക്കോ വില്യംസ് ഇന്ന് ഫോറസ്റ്റിൽ മെഡിക്കൽ പൂർത്തിയാക്കി‌ കരാർ ഒപ്പുവെച്ചു. താരം താൻ ക്ലബ് വിടുകയാണെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അവസാന 15 വർഷത്തോളമായി നെകോ ലിവർപൂളിനൊപ്പം ഉണ്ട്.

21കാരൻ ലിവർപൂളിനായി 33 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്. വെയിൽസ് ദേശീയ ടീമിലെ സ്ഥിരാംഗവുമാണ് നെക്കോ ഇപ്പോൾ. 17.5 മില്യൺ യൂറൊ ലിവർപൂളിന് ട്രാൻസ്ഫർ തുക ആയി ലഭിക്കും. ഭാവിയിൽ ഫോറസ്റ്റ് നെക്കോയെ വിൽക്കുമ്പോൾ ലാഭത്തിന്റെ 15%വും ലിവർപൂളിന് ലഭിക്കും.