Picsart 24 08 20 17 43 24 851

നീൽ മൗപേയെ സൈൻ ചെയ്യാനുള്ള മാഴ്സെയുടെ ബിഡ് എവർട്ടൺ നിരസിച്ചു

നീൽ മൗപേയെ സൈൻ ചെയ്യാനുള്ള മാഴ്സെയുടെ ബിഡ് എവർട്ടൺ നിരസിച്ചു. ഫ്രഞ്ച് ക്ലബ് ലോണിൽ താരത്തെ സ്വന്തമാക്കാൻ ആണ് ശ്രമിച്ചത്. എന്നാൽ എവർട്ടൺ താരത്തെ വിൽക്കാൻ ആണ് ആഗ്രഹിക്കുന്നത്. 2025 ജൂൺ വരെയുള്ള കരാർ ആണ് 28-കാരന് എവർട്ടണിനുള്ളത്.

മാഴ്സെ വീണ്ടും പുതിയ ഓഫറുമായി എവർട്ടണെ സമീപിക്കും എന്നാണ് പ്രതീക്ഷ. കഴിഞ്ഞ സീസണിൽ ലോണിൽ ബ്രെന്റ്ഫോർഡിൽ ആയിരുന്നു മോപേ കളിച്ചത്. 2022ലാണ് എവർട്ടണിൽ എത്തിയത്. അതിനു മുമ്പ് മൂന്ന് വർഷത്തോളം ബ്രൈറ്റണിൽ ആയിരുന്നു.

Exit mobile version