ടോട്ടൻഹാം മധ്യനിരയിലേക്ക് എൻഡോംബലെ എത്തുന്നു

ടോട്ടൻഹാം തങ്ങളുടെ രണ്ടാം സൈനിംഗിന് അടുത്ത് എത്തിയിരിക്കുകയാണ്. ഫ്രഞ്ച് മിഡ്ഫീൽഡറായ എൻഡോംബലെ ആണ് ടോട്ടൻഹാമുമായി കരാർ ധാരണയിൽ എത്തിയിരിക്കുന്നത്. ലിയോൺ താരമായ എൻഡോംബലെയ്ക്കായി വിവിധ ക്ലബുകൾ രംഗത്ത് ഉണ്ടായിരുന്നു. എന്നാൽ അവരെയൊക്കെ മറികടന്നാണ് ടോട്ടൻഹാം താരത്തെ സ്വന്തമാക്കുന്നത്.

അവസാന രണ്ടു സീസണുകളിലായി എൻഡോംബലെ ലിയോണിലാണ് കളിക്കുന്നത്. 22കാരനായ എൻഡോംബലെ ഫ്രാ‌ൻസിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒന്നാണ്. ഇതിനകം തന്നെ ഫ്രാൻസിന്റെ ദേശീയ ടീമിലും എൻഡോംബലെ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയ ടോട്ടൻഹാം ഇത്തവണ കൂടുതൽ ശക്തമായാകും സീസണ് ഒരുങ്ങുന്നത്.

ഇന്ന് എൻഡോൻബലെയുടെ മെഡിക്കൽ നടക്കും. താരം ടോട്ടൻഹാമിന്റെ ട്രെയിനിങ് ഗ്രൗണ്ടിൽ ഇതിനായി എത്തിയിരിക്കുകയാണ്. ഏകദേശം 65 മില്യണോളമാണ് ടോട്ടൻഹാം എൻഡോംബലെയ്ക്കായി ചിലവഴിക്കുന്നത്.

Previous articleആന്ദ്രസ് എസ്കോബാർ – ഫുട്‌ബോളിന്റെ രക്തസാക്ഷി!
Next articleരോഹിത്തിന്റെ ശതകത്തിന് ശേഷം ബംഗ്ലാദേശിന്റെ വിക്കറ്റ് വേട്ട, മുസ്തഫിസുറിന് 5 വിക്കറ്റ്