Site icon Fanport

നയെഫ് അഗ്യൂർഡ് ഫ്രാൻസ് വിട്ടു, ഇനി പ്രീമിയർ ലീഗിലേക്ക്

റെന്ന ഡിഫൻഡർ ആയ നയെഫ് അഗ്യൂർഡ് ക്ലബ് വിട്ടു. ഇന്നലെ ഔദ്യോഗികമായി നയെഫ് തന്നെ താരം ക്ലബ് വിടുന്നതായി അറിയിച്ചു. വെസ്റ്റ് ഹാം ആകും നയെഫിനെ സ്വന്തമാക്കുക. 30 മില്യൺ പൗണ്ടാകും വെസ്റ്റ് ഹാം നയിഫിനായി നൽകുന്നത്. താരം മെഡിക്കൽ പൂർത്തിയാക്കി. 26-കാരനായ സെന്റർ ബാക്ക് മാനേജർ ഡേവിഡ് മോയിസിന്റെ ഇഷ്ട താരമാണ്.

മൊറോക്കോ ദേശീയ ടീമിലെ സ്ഥിര സാന്നിദ്ധ്യമായ നയെഫ് കഴിഞ്ഞ ആഫ്രിക്കൻ നാഷൺസ് കപ്പിൽ മൊറോക്കോയ്ക്ക് വേണ്ടി എല്ലാ മത്സരങ്ങളും കളിച്ചിരുന്നു.

കഴിഞ്ഞ സീസണിൽ റെന്നക്ക് വേണ്ടി 40 മത്സരങ്ങളും നയിഫ് കളിച്ചിരുന്നു. നയിഫ് 2020ൽ ആയിരുന്നു റെന്നെയിൽ എത്തിയത്. മുമ്പ് ഫ്രാൻസിൽ ദിജോണായും നയിഫ് കളിച്ചിട്ടുണ്ട്.

Exit mobile version