ഫോർവേഡ് നരോ ഹരി ശ്രേസ്ത മോഹൻ ബഗാനിലേക്ക്

- Advertisement -

കൊൽക്കത്ത ഫുട്ബോൾ ലീഗിനു മുന്നോടിയായുള്ള കൊൽക്കത്തൻ ക്ലബുകളുടെ സൈനിംഗ്സ് തുടരുകയാണ്. കൊൽക്കത്തയിലേക്ക് എത്തുന്ന പുതിയ താരം ഫോർവേഡ് നരോ ഹരി ശ്രേസ്തയാണ്. കഴിഞ്ഞ ഐ ലീഗിൽഡി എസ് കെ ശിവജിയൻസിനാണ് താരം കളിച്ചത്. ഡി എസ് കെയുടെ ഭാവി എന്താകുമെന്ന് തീരുമാനമാകാതെ ഇരിക്കുന്ന ഘട്ടത്തിലാണ് ശ്രേസ്ത കൽക്കത്ത യിലേക്ക് ചേക്കേറിയത്.

മുൻ സാൽഗോക്കർ താരമാണ് ശ്രേസ്ത. ഉയരം അഡ്വാന്റേജായ താരം ടാർഗറ്റ് മാനായി ഒമ്പതാം നമ്പറിൽ തിളങ്ങാൻ പ്രാപ്തിയുള്ള തരമാണ്. മുൻ ഇന്ത്യൻ U19 ടീമിന്റെ ഭാഗവുമായിട്ടുണ്ട് ശ്രേസ്ത.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement