
- Advertisement -
ഇന്ത്യയിൽ ഇപ്പോഴത്തെ മികച്ച ലെഫ്റ്റ് ബാക്കിൽ ഒരാളായ നാരായൺ ദാസ് ഇനി ഡെൽഹി ഡൈനാമോസിൽ കളിക്കും. ഇന്ത്യൻ ടീമിന്റെ ഇപ്പോഴത്തെ ലെഫ്റ്റ് ബാക്ക് കൂടിയാണ് നാരായൺ ദാസ്. 24 വയസ്സു മാത്രം പ്രായമുള്ള താരം മുൻ ടാറ്റാ അക്കാദമി പ്രൊഡക്ടാണ്. കഴിഞ്ഞ വർഷം ഡ്രാഫ്റ്റിലൂടെ എഫ് സി ഗോവ സ്വന്തമാക്കിയ താരമാണ് നാരായൺ ദാസ്. അന്ന് 58 ലക്ഷം രൂപയായിരുന്നു ഡ്രാഫ്റ്റിലെ നാരായൺ ദാസിന്റെ തുക.
HE'S HERE! #RoarWithTheLions #WelcomeNarayan pic.twitter.com/8Tr6uoEnVn
— Delhi Dynamos FC (@DelhiDynamos) June 17, 2018
മുമ്പ് ഈസ്റ്റ് ബംഗാളിനു വേണ്ടി ബൂട്ടു കെട്ടിയ താരമാണ്. ഐ എസ് എല്ലിൽ പൂനെ സിറ്റിക്കു വേണ്ടിയും നാരായണൻ ദാസ് കളിച്ചിട്ടുണ്ട്. ഇന്ത്യൻ ആരോസ്, ഡെംപോ എന്നീ ടീമുകളുടെ ജേഴ്സിയും ഈ ബംഗാൾ സ്വദേശി അണിഞ്ഞിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement