Site icon Fanport

നാപോളി ട്രാൻസ്ഫർ വേട്ട തുടങ്ങി, പുത്തൻ റൈറ്റ് ബാക്ക് ടീമിലെത്തി

സീരി എ ക്ലബ്ബ് നാപോളി ഈ ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ സൈനിംഗ് പൂർത്തിയാക്കി. എംപോളിയുടെ റൈറ്റ് ബാക് ജിയോവാനി ഡി ലോറൻസോയാണ് കാർലോ ആഞ്ചലോട്ടിയുടെ ടീമിൽ എത്തിയത്. 9.5 മില്യൺ യൂറോയുടെ കരാറിലാണ് താരം നപോളിയിൽ എത്തുന്നത്.

2017 മുതൽ എംപോളിയുടെ താരമായ ലോറൻസോ റൈറ്റ് ബാക്ക്, റൈറ്റ് വിങ് ബാക്ക് പൊസിഷനുകളിൽ കളിക്കാൻ കെൽപ്പുള്ള താരമാണ്. 25 വയസുകാരനായ താരം ഇറ്റലിയുടെ അണ്ടർ 21, അണ്ടർ 20 ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

Exit mobile version