നാപോളിയുടെ ആക്രമണത്തിന് ഇനി ആഫ്രിക്കൻ കരുത്ത്

- Advertisement -

ഫ്രഞ്ച് ക്ലബ്ബ് ലില്ലേയുടെ സ്‌ട്രൈക്കർ വിക്ടർ ഒസിമെൻ ഇനി സീരി എ വമ്പന്മാരായ നാപോളിക്ക് ഒപ്പം. താരത്തെ ടീമിൽ എത്തിച്ച വിവരം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 50 മില്യൺ യൂറോയുടെ കരാറിലാണ് താരം എത്തുന്നത്.

നപോളിയുമായി 5 വർഷത്തെ കരാറാണ് 21 വയസുകാരനായ വിക്ടർ ഒസിമെൻ ഒപ്പിട്ടിരിക്കുന്നത്. നൈജീരിയൻ ദേശീയ ടീം അംഗമാണ് താരം. ജർമ്മൻ ക്ലബ്ബ് വോൾഫ്ബെർഗിലൂടെ കരിയർ ആരംഭിച്ച താരം 2019 ലാണ് ലില്ലേയിൽ എത്തിയത്. ലില്ലേയിൽ നടത്തിയ മികച്ച പ്രകടനമാണ് താരത്തെ നേപ്പിൾസിൽ എത്തിച്ചത്.

Advertisement