Picsart 23 08 05 20 38 13 958

നാപോളി കിം മിൻ ജേക്ക് പകരക്കാരനെ സ്വന്തമാക്കി

നാപോളി കിം മിൻ ജേക്ക് പകരക്കാരനെ കണ്ടെത്തി. ബ്രസീലിയൻ സെന്റർ ബാക്ക് നഥാനാണ് നാപോളിയിൽ എത്തുന്നത്. റെഡ് ബുൾ ബ്രഗാന്റിനോയുമായി ഏകദേശം 10 മില്യൺ യൂറോ വിലമതിക്കുന്ന കരാർ നാപോളി അംഗീകരിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ താരം വൈദ്യപരിശോധന പൂർത്തിയാക്കും.

ഫെബ്രുവരിയിൽ 22 വയസ്സ് തികഞ്ഞ 2022 ജനുവരിയിൽ ആണ് 3.5 മില്യൺ യൂറോയ്ക്ക് റെഡ് ബുൾ ബ്രഗാന്റിനോയിൽ ചേർന്നത്. ഫ്ലെമെംഗോ യൂത്ത് അക്കാദമിയുടെ ഉൽപ്പന്നമാണ് അദ്ദേഹം. നാപോളി നൽകുന്ന ട്രാൻസ്ഫർ തുകയിൽ 12% ഫ്ലമെംഗോക്ക് പോകും. ഇത് കൂടാതെ ഒരു ഡിഫൻസീവ് സൈനിംഗ് കൂടെ നാപോളി നടത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അവരുടെ പ്രധാന സെന്റർ ബാക്കായ കിം മിം ജേ ഈ ട്രാൻസ്ഫർ വിൻഡോയിൽ ബയേണിലേക്ക് പോയിരുന്നു.

Exit mobile version