Picsart 24 07 06 22 26 20 950

പിയോറ്റർ സീലിൻസ്‌കിയെ ഇന്റർ മിലാൻ സൈൻ ചെയ്തു

മുൻ നാപോളി താരം പിയോറ്റർ സീലിൻസ്‌കിയെ ഇന്റർ മിലാൻ സൈൻ ചെയ്തു. ഫ്രീ ഏജന്റായ താരത്തിന്റെ സൈനിംഗ് ഇന്റർ മിലാൻ ഇന്ന് പ്രഖ്യാപിച്ചു. പോളണ്ട് ഇൻ്റർനാഷണൽ മാസങ്ങൾക്ക് മുമ്പ് തന്നെ ഇന്റർ മിലാനുമായി കരാർ ധാരണയിൽ എത്തിയിരുന്നു. 2028 ജൂൺ വരെയുള്ള കരാർ ആണ് 30കാരനായ താരം ഒപ്പുവെച്ചത്.

ഇതുവരെ തൻ്റെ കരിയർ മുഴുവൻ അദ്ദേഹം ഇറ്റലിയിൽ ആണ് ചെലവഴിച്ചത്. ആദ്യം 2011 ൽ ഉഡിനീസ് യൂത്ത് ടീമിലേക്ക് വന്നു, പിന്നീട് 2014 മുതൽ 2016 വരെ എംപോളിയിൽ ഒരു ലോൺ സ്പെല്ലിൽ കളിച്ചു. സീലിൻസ്‌കി 2016 വേനൽക്കാലത്ത് നാപ്പോളിയിൽ എത്തി. പിന്നീട് എട്ട് വർഷം അവിടെ തുടരുകയും അവിടെ നാപോളിക്ക് ഒപ്പം ഇറ്റാലിയ ലീഗും കോപ്പ ഇറ്റാലിയയും നേടുകയും ചെയ്തു.

Exit mobile version