മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം നാനി ഇനി സീരി എയിൽ

Img 20220114 193341

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗർ നാനി സീരി എ ക്ലബായ വെനീസിയയിൽ എത്തുന്നു. താരം ഇതിനകം ഇറ്റലിയിൽ മെഡിക്കൽ പൂർത്തിയാക്കാനായി എത്തിയിട്ടുണ്ട്‌. അമേരിക്കൻ ക്ലബായ ഒർലാൻഡോ സിറ്റിയുമായുള്ള കരാർ അവസാനിച്ചതിന് ശേഷം 35-കാരനായ താരം ഫ്രീ ഏജന്റായിരുന്നു. വെനീസിയയുമായി താരം ഒരു വർഷത്തെ കരാർ ഒപ്പുവെക്കും.

അമേരിക്കയിൽ 87 കളികളിൽ നിന്ന് 31 ഗോളുകൾ നേടാൻ താരത്തിന് ആയിരുന്നു‌. മുമ്പ് ഇറ്റലൊയിൽ ലാസിയോയിൽ കളിച്ച സമയത്ത് നാനിക്ക് തിളങ്ങാൻ അയിരുന്നില്ല. ഏഴ് വർഷത്തോളം മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം കളിച്ച നാനി 230 മത്സരങ്ങളിൽ നിന്ന് 40 ഗോളുകൾ യുണൈറ്റഡിനായി സ്കോർ ചെയ്തിട്ടുണ്ട്. അവർക്ക് ഒപ്പം ചാമ്പ്യൻസ് ലീഗും നാല് പ്രീമിയർ ലീഗ് കിരീടങ്ങളും നാനി നേടിയിരുന്നു.

Previous articleസന്തോഷ് ട്രോഫിക്ക് മുമ്പ് പ്രചരണാര്‍തം സന്തോഷ് ട്രോഫി താരങ്ങളെ ഉള്‍പ്പെടുത്തി സൗഹൃദ മത്സരങ്ങള്‍ നടത്തും
Next articleഭരത് അരുൺ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബൗളിംഗ് കോച്ച്