ലൂയിസ് നാനി വലൻസിയ വിട്ടു, ഇനി ഇറ്റാലിയൻ ലീഗിൽ

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലൂയിസ് നാനി ഇനി ഇറ്റാലിയൻ ലീഗിൽ കളിക്കും. ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസമായ ഇന്ന് സീരി എ ക്ലബായ ലാസിയോ ആണ് നാനിയെ സ്വന്തമാക്കിയിരിക്കുന്നത്. ട്രാൻസ്ഫർ പൂർത്തിയാക്കാൻ വേണ്ടി നാനി ഇന്ന് റോമിൽ എത്തിയിരുന്നു. കഴിഞ്ഞ വർഷം ലാലിഗയിൽ വലൻസിയയിൽ ആയിരുന്നു നാനി.

ഈ സീസണിൽ ഇതുവരെ വലൻസിയയ്ക്കു വേണ്ടി നാനി ഇറങ്ങിയിരുന്നില്ല. 30കാരനായ നാനി കഴിഞ്ഞ വർഷം വലൻസിയയ്ക്കു വേണ്ടി 25 മത്സരങ്ങളിൽ ജേഴ്സി അണിഞ്ഞിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിനു ശേഷം നാനിയുടെ നാലാം ക്ലബാകും ലാസിയോ. വലൻസിയയിൽ എത്തുന്നതിനു മുമ്പ് സ്പോർടിംഗ് ലിസ്ബണിലും ഫെനബാചിയിലും നാനി കളിച്ചിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് കാലഘട്ടത്തിൽ നാലു പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗും നാനി നേടിയിട്ടുണ്ട്. പോർച്ചുഗലിന്റെ അവസാന വർഷത്തെ യൂറോ കപ്പ് നേട്ടത്തിലും നാനിക്ക് പ്രധാന പങ്കുണ്ടായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസാംപോളിക്ക് കീഴിൽ പുതിയ തീരം തേടി അർജന്റീന
Next articleടീമിനു കൂറ്റന്‍ പാരിതോഷികം പ്രഖ്യാപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്