Site icon Fanport

വെറ്ററൻ ബ്രസീലിയൻ താരത്തെ സ്വന്തമാക്കി മൊണാക്കോ

വെറ്ററൻ ബ്രസീലിയൻ താരമായ നാൾഡോയെ മൊണാക്കോ സ്വന്തമാക്കി. ലീഗ് വണ്ണിൽ കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തിയറി ഹെൻട്രിയുടെ മൊണോക്കോയ്ക്ക് ബുണ്ടസ് ലീഗയിലെ ലെജെന്ററി പ്രതിരോധ താരത്തിന്റെ വരവ് ഗുണകരമാകും. 13 വർഷങ്ങളായി ബുണ്ടസ് ലീഗയിൽ തുടരുന്ന നാൾഡോ നിലവിൽ ഷാൽകെയുടെ താരമായിരുന്നു. 2020 വരെയുള്ള കരാറിലാണ് നാൾഡോ മൊണാക്കോയിൽ എത്തുന്നത്.

ബുണ്ടസ് ലീഗയിൽ ഷാൽകെക്ക് മുൻപ് വെർഡർ ബ്രെമനിലും വോൾഫ്സ്ബർഗിലും നാൾഡോ കളിച്ചിട്ടുണ്ട്. തരം താഴ്ത്തൽ ഭീഷണി നേരിടുന്ന മൊണാക്കോയ്‌ക്ക് മുപ്പത്തിയാറു കാരനായ നാൾഡോയുടെ എക്സ്പീരിയൻസ് സഹായകമായിരിക്കും. രണ്ടര വർഷത്തിന് ശേഷമാണ് ഷാൽകെ വിട്ട് നാൾഡോ ഫ്രാൻസിലേക്ക് തട്ടകം മാറ്റുന്നത്.

Exit mobile version