Site icon Fanport

നൈഗോലാൻ ഇന്റർ വിട്ടു, ഇനി കഗ്ലിയാരിയിൽ

ഇന്റർ മിലാൻ താരം റഡ്‌ജ നൈഗോലാൻ ഇനി സീരി എ യിലെ തന്നെ ക്ലബ്ബായ കഗ്ലിയാരിയിൽ. ലോൺ അടിസ്ഥാനത്തിലാണ് താരം തന്റെ പഴയ തട്ടകത്തിലേക്ക് തിരികെ എത്തുന്നത്. റോമയിൽ നിന്ന് ഇന്ററിൽ എത്തി കേവലം ഒരു വർഷത്തിന് ശേഷമാണ് താരം ക്ലബ്ബ് വിടുന്നത്. പുതിയ ഇന്റർ പരിശീലകൻ അന്റോണിയോ കോണ്ടേ താരത്തെ വേണ്ട എന്ന തീരുമാനം എടുത്തതോടെയാണ് താരത്തിന് സാൻ സിറോയുടെ പുറത്തേക്കുള്ള വഴി തുറന്നത്.

31 വയസുകാരനായ ഈ മുൻ ബെൽജിയൻ ദേശീയ ടീം അംഗമായ നൈഗോലാൻ 2010 മുതൽ 2014 വരെ കഗ്ലിയാരിയിൽ കളിച്ചിട്ടുണ്ട്. പിന്നീട് റോമയിലേക്ക് മാറിയ താരം സീരി എ യിലെ തന്നെ മികച്ച ഡിഫണ്ടർമാരിൽ ഒരാളായി വളർന്നിരുന്നു. ബെൽജിയത്തിന്‌ വേണ്ടി 36 രാജ്യാന്തര മത്സരങ്ങൾ കളിച്ച താരം 2016 യൂറോ കപ്പിലും പങ്കെടുത്തിട്ടുണ്ട്.

Exit mobile version