റെക്കോർഡ് തുകയ്ക്ക് നാബി കെയ്റ്റയുമായി ലിവർപൂൾ ഡീൽ

ലിവർപൂൾ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് നാബി കെയ്റ്റയുമായി ലിവർപൂൾ കരാറിൽ എത്തിയതായി റിപ്പോർട്ടുകൾ. ആര്‍ബി ലെപ്സിഗിന്റെ മിഡ് ഫീല്‍ഡര്‍ നാബി കെയ്റ്റയ്ക്ക് വേണ്ടി ട്രാൻസ്ഫർ വിൻഡോയിലുടനീളം ലിവര്‍പൂൾ ശ്രമിക്കുന്നുണ്ടായിരുന്നു. താരത്തിന്റെ റിലീസ് ക്ലോസായ 48മില്യൺ മുടക്കിയാണ് താരവുമായി ലിവർപൂൾ കരാറിൽ എത്തിയിരിക്കുന്നത്. പക്ഷെ അടുത്ത സീസണിൽ മാത്രമെ താരം ക്ലബിനൊപ്പം ചേരു. 2018 ജൂലൈ 1വരെ താരം ലെപ്സിഗിൽ തന്നെ തുടരും.

ലെപ്സിഗിന്റെ കഴിഞ്ഞ വർഷത്തെ കുതിപ്പിൽ പ്രധാന ശക്തി നാബി കെയ്റ്റയായിരുന്നു. 22കാരനായ നാബി കെയ്റ്റ തന്റെ ആദ്യ ബുണ്ടസ് ലീഗ സീസണില്‍ 8 അസിസ്റ്റുകളും 8 ഗോളുകളും സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സീസണിലാണ് റെഡ്ബുള്ളിന്റെ തന്നെ ഓസ്ട്രിയന്‍ ടോപ് ലീഗ് ക്ലബ്ബായ സാല്‍സ്ബര്‍ഗില്‍ നിന്നും നാബി കീറ്റ ലെപ്സിഗില്‍ എത്തുന്നത്.

താരത്തിനു വേണ്ടി ഒരുവർഷം കാത്തിരിക്കേണ്ടി വരുമെങ്കിലും അവസാനം നാബി കെയ്റ്റയെ സ്വന്തമാക്കിയ സന്തോഷത്തിലാണ് ലിവർപൂൾ ആരാധകർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഡെംബെലെക്ക് പകരക്കാരനെയിറക്കി ഡോർട്ട്മുണ്ട്
Next articleലീഡ്സ് ടെസ്റ്റ് ജയിക്കാന്‍ വെസ്റ്റിന്‍ഡീസിനു 322 റണ്‍സ്