ലോകകപ്പ് താരം അൻവർ അലി മുംബൈ സിറ്റിയിൽ

- Advertisement -

മുംബൈ മറ്റൊരു മികച്ച സൈനിംഗ് കൂടെ നടത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം സുഭാഷിഷ് ബോസിനെ ടീമിലെത്തിച്ച മുംബൈ സിറ്റി ഇന്ന് ഇന്ത്യയുടെ യുവ പ്രതീക്ഷയായ അൻവർ അലിയുമായി കരാറിൽ എത്തി. അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയുടെ നെടുംതൂണായിരുന്നു അൻവർ. ലോകകപ്പിൽ ഏറ്റവും കൂടുതൽ പ്രശംസ സ്വന്തമാക്കിയ താരങ്ങളിൽ ഒരാളാണ് അൻവർ.

റെക്കോർഡ് തുകയ്ക്കാണ് അൻവർ അലിയുമായി മുംബൈ സിറ്റി കരാറിൽ എത്തിയിരിക്കുന്നത്. മിനേർവ പഞ്ചാബ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് അൻവർ. കഴിഞ്ഞ ഐലീഗിൽ ഇന്ത്യൻ ആരോസിനായി അൻവർ അലി ബൂട്ടു കെട്ടിയിരുന്നു. എ ഐ എഫ് എഫുമായി കരാർ അവസാനിച്ചതിനെ തുടർന്ന് വീണ്ടും മിനേർവയിൽ എത്തിയ അൻവർ അലിയെ അവിടെ നിന്നാണ് മുംബൈ സ്വന്തമാക്കിയത്. 30 ലക്ഷം രൂപയാണ് അൻവറിനെ സ്വന്തമാക്കാൻ മുംബൈ സിറ്റി ചിലവഴിച്ചത്.

ഇങ്ങനെയാണെങ്കിലും വരും സീസണിൽ സിറ്റിക്കായി അൻവർ അലിക്ക് കളിക്കാൻ മറ്റില്ല. നേരത്തെ എ ഐ എഫ് എഫുമായി ഉണ്ടാക്കിയ കരാർ പ്രകാരം ഒരു സീസൺ കൂടെ അൻവർ അലി ഇന്ത്യൻ ആരോസിനൊപ്പം ഐലീഗ് കളിക്കേണ്ടതുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement