മുംബൈ സിറ്റിയിലെ മൂന്നാം ബ്രസീലിയനായി ലിയോ കോസ്റ്റ

- Advertisement -

ബ്രസീലിയൻ മിഡ്ഫീൽഡർ ലിയോ കോസ്റ്റയെ വീണ്ടും ഐ എസ് എല്ലിൽ എത്തിച്ച് മുംബൈ സിറ്റി. കഴിഞ്ഞ വർഷം മുംബൈക്കു വേണ്ടി മികച്ച പ്രകടനം നടത്തിയ താരമായിരുന്നു ലിയോ കോസ്റ്റ, കഴിഞ്ഞ സീസണിൽ 11 മത്സരങ്ങളിൽ മുംബൈക്കു വേണ്ടി ബൂട്ടു കെട്ടിയ താരം രണ്ട് ഗോളും ഒരു അസിസ്റ്റും തന്റെ പേരിൽ കുറിച്ചിരുന്നു.

ബ്രസീലിയൻ ക്ലബുകളായ റിയോ ബ്രാങ്കോ, റിയോ ക്ലാരോ തുടങ്ങിയ ടീമുകൾക്ക് ലിയോ മുമ്പ് ബൂട്ടു കെട്ടിയിട്ടുണ്ട്. മുംബൈ സിറ്റിയുടെ സീസണിലെ അഞ്ചാം വിദേശ സൈനിങ്ങാണിത്. മുംബൈ സിറ്റിയിൽ ലിയോ കോസ്റ്റ അടക്കം മൂന്നു ബ്രസീലിയൻ താരങ്ങളായി ഇപ്പോൾ. ബ്രസീലിയൻ സ്വദേശികളായ ഗിയേഴ്സൺ വിയേരയുടേയും എവർട്ടൺ സാന്റോസിന്റേയും സൈനിങ്ങ് നേരത്തെ മുംബൈ പൂർത്തിയാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement