Site icon Fanport

ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും ധാരണയിൽ എത്തുന്നു, മേസൺ മൗണ്ട് ട്രാൻസ്ഫർ ഒരാഴ്ചക്ക് അകം പൂർത്തിയാകും

ചെൽസിയുടെ യുവ മിഡ്ഫീൽഡർ മേസൺ മൗണ്ടിനെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ശ്രമം വിജയിക്കുന്നു. മൗണ്ടിനെ 60 മില്യണ് വിട്ടു കൊടുക്കാൻ ചെൽസി തയ്യാറാണെന്നും യുണൈറ്റഡ് ആ പൈസ നൽകാൻ തയ്യാറാണെന്നും ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാം ബിഡും ചെൽസി നിരസിച്ചിരുന്നു. എന്നാൽ ഇപ്പോൾ രണ്ടു ക്ലബും ഒരു ധാരണയിലെത്തി എന്നും ഒരാഴ്ചക്ക് അകം ഈ ട്രാൻസ്ഫർ പൂർത്തിയാകും എന്നും ആണ് സൂചനകൾ.

Picsart 23 02 20 14 37 13 550

ചെൽസി മൗണ്ടിനായി ആവശ്യപ്പെടുന്ന തുക 80 മില്യണിൽ യുണൈറ്റഡ് 55 മില്യണും ബാക്കി ആഡ് ഓണുമായി നൽകി താരത്തെ സ്വന്തമാക്കും. യുണൈറ്റഡിന്റെ ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ ട്രാൻസ്ഫർ ആയി ഇതു മാറും. മൗണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ധാരണയിൽ ഇതിനകം തന്നെ എത്തിയിട്ടുണ്ട്. ചെൽസിയുടെ യൂത്ത് അക്കാദമിയുടെ റാങ്കുകളിലൂടെ ഉയർന്ന വന്ന താരമാണ് മൗണ്ട്. ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് കിരീടം വരെ നേടിയിട്ടുണ്ട്.

Exit mobile version