Site icon Fanport

മൊറോക്കൻ ദേശീയ താരം കരീം സൗദി അറേബ്യൻ ക്ലബിൽ

മൊറോക്കയ്ക്കായി ഈ കഴിഞ്ഞ ലോകകപ്പിൽ കളിച്ച കരീം അൽ അഹ്മദി സൗദി അറേബ്യൻ ക്ലബായ അൽ ഇത്തിഹാദിൽ ചേർന്നു. ഡച്ച് ക്ലബായ ഫെയനൂർഡ് വിട്ടാണ് കരീം ജിദ്ദയിലെ ക്ലബായ ഇത്തിഹാദിൽ എത്തിയിരിക്കുന്നത്. ക്ലബിൽ 19ആം ജേഴ്സി ആകും താരം അണിയുക. കഴിഞ്ഞ സീസണിൽ 30ൽ അധികം മത്സരങ്ങളിൽ ഫീയനൂർഡിനായി ബൂട്ട് കെട്ടിയ താരം രണ്ട് ഗോളുകളും നാല് അസിസ്റ്റും സ്വന്തമാക്കിയിരുന്നു.

മുമ്പ് ആസ്റ്റൺ വില്ലയിൽ കളിച്ചിട്ടുള്ള കരീമ അവസാന നാല് വർഷമായി ഡച്ച് ലീഗിൽ തന്നെ ആയിരുന്നു. മൊറോക്കോയ്ക്ക് ഒപ്പം റഷ്യയിൽ ലോകകപ്പിന് പോയ താരം എല്ലാ മത്സരത്തിലും ആദ്യ ഇലവനിലും ഉണ്ടായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version