മൊറോക്കൻ താരം അമ്രബട് ഇനി ബെൽജിയൻ ക്ലബിൽ

- Advertisement -

മൊറോക്കോ രാജ്യാന്തര ടീമിനായി റഷ്യൻ ലോകകപ്പിൽ കളിച്ച സോഫ്യാൻ അമ്രബട് ഇനി ബെൽജിയൻ ലീഗിൾ കളിക്കും. ബെൽജിയൻ ക്ലബായ ക്ലബ് ബ്രുഗെ ആണ് താരത്തെ സൈൻ ചെയ്തത്. നാലു വർഷത്തെ കരാറിലാണ് താരം ബെൽജിയത്തിൽ എത്തുന്നത്‌‌. നൂറുദീൻ അമ്രബടിന്റെ അനുജനാണ് സോഫ്യാൻ. നൂറുദീൻ വാറ്റ്ഫോർഡിൽ നിന്ന് സൗദി പ്രീമിയർ ലീഗിലേക്കും ഇത്തവണ മാറിയിരുന്നു.

ഫെയ്നൂർഡിൽ ആയിരുന്നു അനിയൻ അമ്രബട് കഴിഞ്ഞ‌ സീസണിൽ കളിച്ചത്. അവിടെ കാര്യനായി തിളങ്ങാൻ താരത്തിന് ആയിരുന്നില്ല.

Advertisement