മൊറോക്കൻ മിഡ്ഫീൽഡറെ സ്വന്തമാക്കി എടികെ കൊൽക്കത്ത

- Advertisement -

എ ടി കെ കൊൽക്കത്ത മൊറോക്കൻ താരത്തെ ടീമിൽ എത്തിച്ചു. മൊറോക്കൊയിൽ നിന്ന് നൊസൈർ അൽ മൈമുനി ആണ് എ ടി കെ കൊൽക്കത്തയിൽ ചേർന്നിരിക്കുന്നത്. ഡിഫൻസീവ് മിഡ്ഫീൽഡറാണ് മൈമുനി. മൊറോക്കൻ ക്ലബായ മൊഗ്രിബ് അത്ലറ്റിക്കോയിൽ ആണ് താരം മുമ്പ് കളിച്ചത്. ക്ലബിനു വേണ്ടി 140ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

മുമ്പ് ഇതിഹാദ് ഓഫ് ടാങ്ക്ലരിനും കളിച്ചിട്ടുണ്ട്. ഡിഫൻസീവ് മിഡായും സെന്റർ ബാക്കായും കളിക്കാൻ കഴിവുള്ള താരമാണ് ഈ 27കാരൻ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement