
മൊണാക്കോയിൽ തന്നെ വരും വർഷങ്ങളിലും തുടരാൻ കിലിയൻ മ്പാപ്പെക്ക് ഞെട്ടിക്കുന്ന ഓഫർ നൽകി മൊണാക്കോ. നിലവിലെ ആഴ്ചയിലെ 18000 യൂറോ കരാറിൽ നിന്ന് 162000 യൂറോയുടെ കരാറാണ് ഫ്രഞ്ച് ചാമ്പ്യന്മാർ 18 കാരന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഏതാണ്ട് 900 ശതമാനത്തിന്റെ വർധന!!.
മോണോക്കോ കിരീടം ചൂടിയ കഴിഞ്ഞ സീസണിലെ താരത്തിന്റെ പ്രകടനം യൂറോപ്പിലെ വമ്പൻ ക്ലബ്ബ്കൾ വരെ താരത്തിനായി രംഗത്ത് വരുന്ന സാഹചര്യം സൃഷ്ടിച്ചിരുന്നു. യൂറോപ്യൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് എംബപ്പേയെ വിട്ടു നൽകുന്നതിനായി 130 മില്യൺ യൂറോ വരെ ഫ്രഞ്ച് ക്ലബ്ബിന് വാഗ്ദാനം ചെയ്തിരിന്നു. എന്നാൽ ബെർണാഡോ സിൽവയും ബൊക്കോയോകോയും ഒക്കെ ക്ലബ്ബ് വിടുന്ന സാഹചര്യത്തിൽ മ്പാപ്പെയെ കൂടി വിൽക്കുന്നത് വരും സീസണുകളിൽ ടീമിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കും എന്നറിയാവുന്ന മൊണാക്കോ താരത്തെ ക്ലബ്ബിൽ തന്നെ നില നിർത്തുന്നതിനായുള്ള തീവ്ര ശ്രമത്തിലാണ്.
നിലവിൽ റയൽ മാഡ്രിഡിന് പുറമെ ആഴ്സണൽ, ലിവർപൂൾ ടീമുകളും മ്പാപ്പെക്കായി രംഗത്തുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial