ഫ്രഞ്ച് യുവ വിങ്ങർ മൊണാക്കോയിൽ

- Advertisement -

ഫ്രഞ്ച് അണ്ടർ 21 താരം സാമുവൽ ഗ്രാൻഡ്സിർ എ എസ് മൊണാക്കോയിൽ എത്തി. ഫ്രഞ്ച് ലീഗിൽ നിന്ന് ഇത്തവണ റിലഗേറ്റ് ചെയ്യപ്പെട്ട ട്രോയെസ് ക്ലബിന്റെ വിങ്ങറായിരുന്നു ഈ യുവതാരം. ക്ലബ് റിലഗേറ്റ് ചെയ്യപ്പെട്ടു എങ്കിലും ഗ്രാൻഡ്സിറിന്റെ പ്രകടനം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഏകദേശം 3 മില്യണോളം ചിലവാക്കിയാണ് താരത്തെ മൊണാക്കോ ടീമിൽ എത്തിച്ചിരിക്കുന്നത്.

അഞ്ച് വർഷത്തേക്കാണ് താരവുമായി മൊണാക്കോയുടെ കരാർ. കഴിഞ്ഞ വർഷം ലീഗിൽ 36 മത്സരങ്ങൾ കളിച്ച 21കാരൻ മൂന്നു ഗോളുകളും നാല് അസിസ്റ്റും സ്വന്തമാക്കിയിരുന്നു. മൊണാക്കോയിൽ എത്തുന്നതിൽ സന്തോഷമുണ്ടെന്നും യുവതാരങ്ങൾക്ക് എന്നും അവസരം കൊടുക്കുന്ന ക്ലബാണ് മൊണാക്കോയെന്നും ഗ്രാൻഡ്സിർ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement