Site icon Fanport

യുവന്റസിന്റെ യുവതാരം മോയിസെ കീൻ ഇനി എവർട്ടൺ താരം

ഇറ്റാലിയൻ യുവ സ്ട്രൈക്കർ മോയിസെ കീനിന്റെ എവർട്ടണിലേക്കുള്ള വരവ് ഔദ്യോഗികമായി. മെഡിക്കൽ പൂർത്തിയാക്കിയ താരം എവർട്ടണുമായി അഞ്ചു വർഷത്തെ കരാർ ഒപ്പുവെച്ചു. 30 മില്യണോളം ഉള്ള കരാറിലാണ് എവർട്ടൺ കീനിനെ സ്വന്തമാക്കുന്നത്. കഴിഞ്ഞ സീസണിൽ യുവന്റസിനായി അരങ്ങേറിയ കീൻ തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്നു.

കീൻ ഇതിനകം ഇറ്റാലിയൻ ടീമിനായും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. താരം യുവന്റസിൽ തന്റെ കരാറിന്റെ അവസാന വർഷത്തിലായിരുന്നു. ഇതാണ് താരത്തെ വിൽക്കാൻ യുവന്റസ് നിർബന്ധിതരായത്. പുതിയ കരാർ കീൻ അംഗീകരിച്ചിരുന്നില്ല. കീനിന് തുടർച്ചയായി കളിക്കണം എന്നതും യുവന്റസിൽ നിന്ന് അകലാൻ കാരണമായി. ഈ സീസണിൽ യൂറോപ്യൻ യോഗ്യത നേടാൻ ശ്രമിക്കുന്ന എവർട്ടണ് കീനിന്റെ സാന്നിധ്യം കരുത്തേകും.

Exit mobile version