മുഹമ്മദ് റഫീഖ് ഇത്തവണ ബ്ലാസ്റ്റേഴ്സിൽ എത്തില്ല

- Advertisement -

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വിങ്ങിലും അറ്റാക്കിംഗ് മിഡ്ഫീൽഡിലും ഇറങ്ങിയ കൊൽക്കത്തക്കാരൻ മുഹമ്മദ് റഫീക് ഇത്തവണ ബ്ലാസ്റ്റേഴ്സിലേക്ക് എത്തില്ല. കേരള ബ്ലാസ്റ്റേഴ്സിൽ എന്നല്ല ഐ എസ് എല്ലിലേ ഈ താരം ഈ വർഷം ഉണ്ടാവില്ല. ഈസ്റ്റ് ബംഗാൾ ഈ താരത്തെ നിലനിർത്തും എന്ന് പ്രഖ്യാപിച്ചതോടെയാണ് ഐ എസ് എല്ലിൽ റഫീഖ് ഉണ്ടാവില്ല എന്ന് ഉറപ്പായത്.

2014 മുതൽ ഈസ്റ്റ് ബംഗാൾ താരമാണ് റഫീഖ്. ലോണടിസ്ഥാനത്തിലായുരുന്നു കഴിഞ്ഞ തവണ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയതും മുമ്പ് അത്ലറ്റികോ ഡി കൊൽകത്തയ്ക്ക് കളിച്ചതും. യുണറ്റഡ് സ്പോർട്സ് ക്ലബിൽ കരിയർ ആരംഭിച്ച താരം കഴിഞ്ഞ ഐ ലീഗിൽ ഈസ്റ്റ് ബംഗാളിന്റെ ക്യാപ്റ്റൻ ആം ബാൻഡ് വരെ അണിഞ്ഞിട്ടുണ്ട്.

ഖാലിദ് ജമീലിനെ പരിശീലകനായി എത്തിച്ച ഈസ്റ്റ് ബംഗാൾ റഫീഖിനെ കൂടാതെ അർണബ് മൊണ്ടാൽ, നാരായൺ ദാസ്, രാഹുൽ ബേകെ തുടങ്ങി പ്രമുഖ താരങ്ങളേയും നിലനിർത്തിയിട്ടുണ്ട്.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement