കാലു ഒഗ്ബ മൊഹമ്മദനിൽ

- Advertisement -

മുൻ ചർച്ചിൽ ബ്രദേഴ്സ് താരം കാലു ഒഗ്ബയെ മുഹമ്മദൻസ് സ്വന്തമാക്കി. കൊൽക്കത്ത ലീഗിന് മുന്നോടിയായാണ് സൈനിംഗ്. ഇതോടെ മുഹമ്മദന്റെ മൂന്നു വിദേശ താരങ്ങളുടെ കാര്യത്തിലും അന്തിമ തീരുമാനമായി.

കഴിഞ്ഞ സീസണിൽ സതേൺ സമിറ്റിക്ക് വേണ്ടിയായിരുന്നു കാലു ബൂട്ട് കെട്ടിയത്. നൈജീരിയക്കാരനായ മിഡ്ഫീൽഡർ മുമൊ ചർച്ചിൽ ബ്രദേഴ്സിനും ഡംപോയ്ക്കും സ്പോർട്ടിംഗ് ക്ലബ് ഗോവയ്ക്കും വേണ്ടി ജേഴ്സി അണിഞ്ഞിട്ടുണ്ട്. ചർച്ചിലിൽ ആയിരുന്നപ്പോ ഐ ലീഗ്, ഐ എഫ് എ ഷീൽഡ്, ഡൂറണ്ട് കപ്പ് എന്നിവ നേടാൻ ടീമിനെ സഹായിച്ചിട്ടുണ്ട്.

നാലു വർഷത്തോളം സ്പോർടിംഗ് ഗോവയ്ക്ക്കു കളിച്ച കാലു രണ്ടു തവണ ഐ ലീഗിൽ സ്പോർടിംഗ് ഗോവയുടെ ടോപ്പ് സ്കോററും ആയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement