മോഡെസ്റ്റ ചൈനീസ് സൂപ്പർ ലീഗിലേക്ക്

- Advertisement -

1. എഫ്സി കൊളോണിന്റെ സൂപ്പർ സ്ട്രൈക്കെർ ആന്റണി മോഡെസ്റ്റ ചൈനീസ് സൂപ്പർ ലീഗിലേക്ക്. ചൈനീസ് സൂപ്പർ ലീഗ് ടീമായ ടിയാൻജിൻ ക്വാൻജിയാൻ ആണ് മോഡസ്റ്റക്ക് വേണ്ടി പണമൊഴുക്കുന്നത്. 2013 ൽ ആണ് ഫ്രഞ്ച് താരം ബുണ്ടസ് ലീഗയിൽ എത്തുന്നുന്നത്. ഹൊഫെൻഹെയിമിലേക്ക് മൂന്നു വർഷത്തെ കോൺട്രാക്ടിലെത്തിയ താരം രണ്ടു സീസണിൽ ഹൊഫെൻഹെയിമിൽ തുടർന്നു. പിന്നീട് 2015 ൽ കൊളോണിൽ എത്തി. കൊളോണിൽ തിളങ്ങിയ താരംരണ്ടു സീസണുകളിലായി 40 ഗോളുകൾ അടിച്ചു കൂട്ടി. കഴിഞ്ഞ രണ്ടു ബുണ്ടസ് ലീഗ സീസണുകളിൽ റോബർട്ട് ലെവൻഡോസ്‌കിയും(60) ഒബമയങ്ങും(56) മാത്രമാണ് മോഡസ്റ്റയെക്കാളും ഗോളടിച്ചത്.

ഇറ്റാലിയൻ ഇതിഹാസം ഫാബിയോ കന്നവരൊയാണ് ടിയാൻജിൻ ക്വാൻജിയാന്റെ മാനേജർ. ബെർലിനിൽ വന്മതിൽ തീർത്ത് ഇറ്റലിയെ ലോകകപ്പിലേക്ക് നയിച്ച കന്നവാരോ കഴിഞ്ഞ സീസണിൽ ആണ് മാനേജരായി സ്ഥാനമേൽക്കുന്നത്. ടിയാൻജിൻ ക്വാൻജിയാനെ ചൈനീസ് ലീഗ് വൺ ചാമ്പ്യന്മാരാക്കാൻ കന്നവാരോയ്ക്ക് സാധിച്ചു. 35 മില്യൺ യൂറോയ്ക്കാണ് മോഡസ്റ്റയെ ടിയാൻജിൻ ക്വാൻജിയാൻ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. കരാർ നടന്നാൽ 1. എഫ്‌സി കൊളോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഡീലായി മാറും. 13 മില്യൺ യൂറോയിൽ കൂടുതൽ ഇതുവരെ ഒരു കൊളോൺ താരത്തിനുവേണ്ടിയും ക്ലബ്ബുകൾ മുടക്കിയിട്ടില്ല. കരാർ തുകയുടെ പേയ്‌മെന്റ് സംബന്ധിച്ച വിഷയങ്ങളിൽ തർക്കമുള്ളതിനാൽ ഡീൽ ഉപേക്ഷിച്ചെന്ന് വാർത്തകൾ വന്നിരുന്നു. എവെർട്ടണിലേക്ക് മോഡസ്റ്റ പോകുമെന്നുള്ള ഊഹാപോഹങ്ങൾ ഇംഗ്ലീഷ് മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഈ വർത്തകളെയൊക്കെ തള്ളിക്കളഞ്ഞാണ് മോഡസ്റ്റ ചൈനീസ് സൂപ്പർ ലീഗിലേക്ക് പോകുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement