Site icon Fanport

മിഖിതാര്യൻ ഇന്റർ മിലാനിൽ രണ്ടു വർഷത്തെ കരാർ ഒപ്പുവെക്കും

അറ്റാക്കിംഗ് മിഡ്ഫീൽഡർ മിഖിതാര്യൻ ഇന്റർ മിലാനിൽ രണ്ടു വർഷത്തെ കരാർ ഒപ്പുവെക്കും. ഈ ആഴ്ച തന്നെ ഇന്റർ മിലാൻ മിഖിതാര്യന്റെ ട്രാൻസ്ഫർ പൂർത്തിയാക്കും. റോമ നേരത്തെ മിഖിതാര്യന് ഓഫർ നൽകിയിരുന്നു എങ്കിലും അത് നിരസിച്ചാണ് താരം ഇന്റർ മിലാനിലേക്ക് പോകുന്നത്.

ഇന്റർ മിലാനിൽ ഫ്രീ ഏജന്റായാണ് മിഖിതാര്യന്റെ ചേരുന്നത്. ആഴ്സണലിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിൽ റോമയിൽ എത്തിയത് മുതൽ ഗംഭീര പ്രകടനങ്ങൾ ആണ് താരം കാഴ്ചവെച്ചത്. ജോസെ മൗറീനോക്ക് ഒപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിൽ യൂറോപ്പ ലീഗ് നേടിയ മിഖിതാര്യന് ഇപ്പോൾ റോമയെ കോൺഫറൻസ് ലീഗ് ചാമ്പ്യന്മാരാക്കുന്നതിലും വലിയ പങ്കുവഹിച്ചിരുന്നു. ഡിബാലയും മിഖിതാര്യനും എത്തുന്നതോടെ ഇന്റർ മിലാൻ അറ്റാക്ക് ശക്തമാകും.

ഗോൾ കീപ്പർ ഒനാനയെയും ഇന്റർ ഉടൻ സ്വന്തമാക്കും.

Exit mobile version