മിസോറാം ടീം ക്യാപ്റ്റനെ സ്വന്തമാക്കി ഐസാൾ എഫ് സി

- Advertisement -

മിസോറാമിനെ സന്തോഷ് ട്രോഫിയിൽ നയിച്ച റിഞ്ചാനയെ ഐസാൾ എഫ് സി സൈൻ ചെയ്തു. കഴിഞ്ഞ ദിവസമാണ് 23കാരനായ ഡിഫൻഡറുമായി ഐസാൾ കരാറിൽ എത്തിയത്. എം എ പി ഫുട്ബോൾ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് റിഞ്ചാന. മിസോറാമിലെ നിരവധി ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്. 23ആം വയസ്സിൽ തന്നെ മിസോറാമിന്റെ ക്യാപ്റ്റൻസി റിഞ്ചാനയുടെ തോളിൽ എത്തിയത് റിഞ്ചാനയുടെ മികവു കൊണ്ടായിരുന്നു. ഐസാൾ എഫ് സിയുടെ ഡിഫൻസീവ് ലൈനിൽ വരും സീസണുകളിലെ കരുത്തനായ സാന്നിദ്ധ്യമാകും റിഞ്ചാന എന്നാണ് കരുതപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement