ഷില്ലോങ്ങ് ലജോങ്ങിന്റെ യുവ ക്യാപ്റ്റനെ സ്വന്തമാക്കി മിനേർവ പഞ്ചാബ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഷില്ലോങ്ങ് ലജോങ്ങിന്റെ ക്യാപ്റ്റനായിരുന്നു സാമുവൽ ലാമുവൻപുയിയയെ മിനേർവ പഞ്ചാബ് സ്വന്തമാക്കി. ലോണടിസ്ഥാനത്തിൽ ആണ് സാമുവെൽ മിനേർവയിൽ എത്തുന്നത്. മൂന്ന് മാസത്തേക്കാണ് ലോൺ എന്ന് ക്ലബ് അറിയിച്ചു. എ എഫ് സി കപ്പ് മത്സരങ്ങൾക്ക് വേണ്ടി ടീമിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സൈനിംഗ്. അടുത്ത സീസൺ ആരംഭിക്കും മുമ്പ് സാമുവൽ തിരികെ ഷില്ലോങ്ങിൽ എത്തും.

20കാരനായ സാമുവൽ കഴിഞ്ഞ സീസൺ ഐലീഗിലെ മികച്ച യുവതാരമായി തിരിഞ്ഞെടുക്കപ്പെട്ടിരുന്നു. 19ആം വയസ്സിൽ തന്നെ ലജോങ്ങിന്റെ ക്യാപ്റ്റനായും സാമുവെൽ മാറി. 16ആം വയസ്സ് മുതൽ ഷില്ലോങ്ങ് ലജോങ്ങിന്റെ ഒപ്പം ഉള്ള താരമാണ് സാമുവെൽ. ഈ സീസണിൽ അത്ര മികച്ച പ്രകടനമല്ല സാമുവെൽ നടത്തിയത് എങ്കിലും മൂന്ന് ഗോളുകൾ ഈ സീസണിൽ താരം നേടിയിട്ടുണ്ട്.