ജപ്പാൻ താരം തകുമി മിനമിനോ ലിവർപൂളിൽ എത്തും!!

- Advertisement -

സാൽസ്ബർഗിന്റെ ഏറ്റവും മികച്ച താരമായ തകുമി മിനാമിനോ ലിവർപൂളിൽ എത്തും. ലിവർപൂളും ഓസ്ട്രിയൻ ക്ലബായ സാൽസ്ബർഗുമായി ഇതു സംബന്ധിച്ച് ധാരണയായിം 7.5മില്യണായിരിക്കും മിനാമിനോ ലിവർപൂളിൽ എത്തുക. ജനുവരിയിൽ കരാർ ഔദ്യോഗികമാകും. കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിൽ സാൽസ്ബർഗിനായി ലിവർപൂളിനെതിരെ തകർപ്പൻ പ്രകടനം തന്നെ മിനാമിനീ നടത്തിയിരുന്നു.

24കാരനായ താരം അവസാന അഞ്ചു വർഷമായി സാൽസ്ബർഗിലാണ് കളിക്കുന്നത്. സാൽസ്ബർഗ് അറ്റാക്കിലെ ഏറ്റവും പ്രധാനതാരം മിനാമിനോ ആണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കമുള്ള ക്ലബുകൾ മിനാമിനോയ്ക്കായി രംഗത്തുണ്ടായിരുന്നു. എന്നാൽ ലിവർപൂളും സാൽസ്ബർഗുമായുള്ള മികച്ച ബന്ധം ലിവർപൂളിന് സഹായകമായി. ഈ നീക്കം ഉടൻ ഔദ്യോഗികമായി ലിവർപൂൾ പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്.

Advertisement