Site icon Fanport

എ സി മിലാൻ വിട്ട് ലക്സൽട്ട് ഇനി സ്കോട്ലാൻഡിൽ

എ സി മിലാൻ ഫുൾബാക്കായ ഡിയേഗോ ലക്സൽട്ടിനെ സ്കോട്ടിഷ് ക്ലബായ സെൽറ്റിക്ക് സ്വന്തമാക്കി. ഒരു വർഷത്തെ ലോണിൽ ആണ് സ്കോട്ടിഷ് ചാമ്പ്യന്മാർ ലക്സൽട്ടിനെ സ്വന്തമാക്കുന്നത്. ലോൺ കഴിഞ്ഞാൽ താരത്തെ സ്ഥിര കരാറിൽ സെൽറ്റിക്ക് വാങ്ങാൻ സാധ്യതയുണ്ട്. ടൊറീനോയിൽ കഴിഞ്ഞ സീസണിൽ ലോണിൽ കളിച്ച ലക്സൽട്ട് അവിടെ തിളങ്ങി എങ്കിലും മിലാനിൽ താരത്തിന് അവസരം ഒന്നും ലഭിച്ചില്ല.

ഉറുഗ്വേ ദേശീയ ടീമിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന ലക്സൽട്ടിന് മിലാനിൽ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാൻ ആയില്ല. 26കാരനായ താരം കഴിഞ്ഞ സീസണിലാണ് എ സി മിലാനിൽ എത്തിയത്. അതിനു മുമ്പ് ജിനോവയിൽ ആയിരുന്നു. ജിനോവയിൽ മൂന്ന് വർഷത്തോളം കളിച്ച ലക്സൽട്ട് അവിടെ ലെഫ്റ്റ് ബാക്മായും ലെഫ്റ്റ് വിങ്ങറായും ഒക്കെ തിളങ്ങിയിരുന്നു. എമ്പോളി, ബൊളോന, ഇന്റർ മിലാൻ എന്നീ ക്ലബുകളുടെ ജേഴ്സിയും താരം മുമ്പ് അണിഞ്ഞിട്ടുണ്ട്.

Exit mobile version