സ്പോർട്ടിങ്ങിനിനി സെർബിയൻ കോച്ച്

- Advertisement -

പോർച്ചുഗൽ ക്ലബായ സ്പോർട്ടിങ്ങിനിനി സെർബിയൻ കോച്ച്. മുൻ ടോറീനോ, മിലാൻ കോച്ചായ സിനിജ മിഹ്റാജ്ലോവിച്ചാണ് സ്പോർട്ടിങ്ങിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. മൂന്നു വർഷത്തെ കരാറിലായിരിക്കും മിഹ്റാജ്ലോവിച്ച് പോർച്ചുഗലിൽ എത്തുക.

റ്റോറീനോയിൽ നിന്നും പുറത്താക്കപ്പെട്ടതിൽ പിന്നെ മിഹ്റാജ്ലോവിച്ച് ഫ്രീ ഏജന്റ് ആയിരുന്നു. ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഫ്രീകിക്ക് ടെക്കേഴ്‌സിൽ ഒരാളായി അറിയപ്പെടുന്ന മിഹ്റാജ്ലോവിച്ച് സീരി എ യിൽ ഏറ്റവും അധികം ഫ്രീക്ക് കിക്ക് ഗോളടിച്ച താരമെന്ന ബഹുമതിക്ക് ഉടമയാണ്. കളിക്കാരുമായിട്ടുള്ള പ്രശ്നങ്ങളിൽ ഉഴലുന്ന സ്പോർട്ടിങ്ങിനു മിഹ്റാജ്ലോവിച്ചിന്റെ വരവ് ഗുണം ചെയ്യും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement