
നെയ്മറിന്റെ വിടവാങ്ങലിൽ ആദ്യ പ്രതികരണവുമായി മെസ്സി. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് മെസ്സി നെയ്മറിന് യാത്ര പറയുകയും ഒപ്പം എല്ലാ ഭാവുകങ്ങളും നേരുകയും ചെയ്തത്. ഇത്രയും വർഷം ഒരുമിച്ച് ഒരു ടീമിൽ കളിച്ചതിൽ സന്തോഷം ഉണ്ടെന്നു മെസ്സി ഇൻസ്റ്റയിൽ കുറിച്ചു. പുതിയ ക്ലബിൽ എല്ലാ ഭാവുകങ്ങളും നേരുന്നു എന്നും. എന്നും സ്നേഹം മാത്രമേ ഉള്ളൂ എന്നും മെസ്സി പറഞ്ഞു.
മെസ്സിയുടെ നിഴലാകുന്നു എന്ന പരാതിയായിരുന്നു നെയ്മറിന്റെ ബാഴ്സ വിടാനുള്ള പ്രധാനകാരണം എന്ന് വിവിധ മാധ്യമങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. അതിനിടയിലാണ് ബാഴ്സാ ക്യാമ്പിൽ നിന്നുള്ള ആദ്യ പ്രതികരണവുമായി മെസ്സി എത്തിയത്. നേരത്തെ നെയ്മർ ബാഴ്സയിൽ നിന്ന് പോകണം എന്ന് ആവശ്യപ്പെട്ടതായി ബാഴ്സലോണ ഔദ്യോഗിക കുറിപ്പ് ഇറക്കിയിരുന്നു. ഏകദേശം 222 മില്യൺ ഡോളറിനാണ് നെയ്മർ പി എസ് ജിയിലേക്ക് പോകുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial