മെസ്സി പാരീസിൽ എത്തിയില്ല

ലയണൽ മെസ്സി ഇന്ന് പാരീസിൽ എത്തുമെന്നാണ് കരുതിയത് എങ്കിലും താരം ഇതുവരെ പാരീസിൽ എത്തിയില്ല. താരത്തിന്റെ വരവും പ്രതീക്ഷിച്ച് ആയിരകണക്കിന് പി എസ് ജി ആരാധകർ വിമാനത്താവളത്തിൽ എത്തിയെങ്കിലും താരം എത്തിയില്ല. മെസ്സി കുടുംബത്തോടൊപ്പം ബാഴ്സലോണയിൽ തന്നെ തുടരുകയാണെന്ന് ഫബ്രിസിയോ റൊമാനോ പറഞ്ഞു. മെസ്സി പാരീസുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിൽ എത്തിയാൽ മാത്രമെ പാരീസിലേക്ക് വണ്ടി കയറു എന്നാണ് റിപ്പോർട്ട്.

ഇപ്പോൾ മെസ്സിയുടെ പിതാവ് ജോർഗെ മെസ്സി പാരീസിൽ ഉണ്ട്. അദ്ദേഹവും പി എസ് ജിയുമായി ചർച്ചകൾ നടത്തുന്നുണ്ട്. ഈ ചർച്ചകൾ വിജയിച്ച് മെഡിക്കൽ ബുക്ക് ചെയ്താൽ മാത്രമെ മെസ്സി പാരീസിലേക്ക് പോവുകയുള്ളൂ. പി എസ് ജിയിലേക്ക് തന്നെ പോകാൻ ആണ് മെസ്സി തീരുമാനിച്ചിരിക്കുന്നത്. പി എസ് ജി ഇപ്പോൾ ഓഫർ ചെയ്ത കരാർ വിശദമായി പഠിച്ച ശേഷം മാത്രമെ മെസ്സി കരാറിൽ ഒപ്പുവെക്കുകയുള്ളൂ. മൂന്ന് വർഷത്തെ കരാർ പി എസ് ജി മെസ്സിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.

Exit mobile version