Site icon Fanport

അടുത്ത ക്ലബ് ഏതെന്ന് മെസ്സി പെട്ടെന്ന് തീരുമാനമെടുക്കും

ലയണൽ മെസ്സിയുടെ ഭാവി പെട്ടെന്ന് തീരുമാനമാകും. താരം അടുത്ത ദിവസങ്ങളിൽ തന്നെ തന്റെ അടുത്ത് നീക്കത്തിൽ തീരുമാനം എടുക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഈ സീസണോടെ പി എസ് ജി വിടാൻ തീരുമാനിച്ച മെസ്സി ഫ്രീ ഏജന്റായി മാറാൻ ഇനി ദിവസങ്ങൾ മാത്രമേ ഉള്ളൂ. എന്നാൽ മെസ്സി ഇനി എങ്ങോട്ട് പോകും എന്ന കാര്യത്തിൽ ഇപ്പോൾ ഒരു വ്യക്തതയും ഇല്ല.

മെസ്സി 23 02 24 19 04 27 325

മെസ്സി ബാഴ്സലോണയിലേക്ക് മടങ്ങി പോകാൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ ബാഴ്സലോണ ഇതുവരെ മെസ്സിക്ക് ആയി ഒരു ഓഫറും സമർപ്പിച്ചിട്ടില്ല. ബാഴ്സലോണ ഇപ്പോഴും അവരുടെ സാമ്പത്തിക പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കും എന്ന ആശങ്കയിൽ ആണ്. മെസ്സിക്ക് മുന്നിൽ ഇപ്പോൾ ഉള്ള ഓഫർ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിന്റേതാണ്.

മെസ്സിക്കു വേണ്ടി പ്രീമിയർ ലീഗിലെ ചില ക്ലബുകളും അന്വേഷണം നടത്തിയതായി വാർത്തകർ വരുന്നുണ്ട്. എന്തായാലും ഈ വരുന്ന ആഴ്ചയിൽ തന്നെ മെസ്സിയുടെ ഭാവി എന്താകും എന്ന സൂചന ലഭിക്കും.

Exit mobile version