Site icon Fanport

മെസ്സിക്ക് പിന്നാലെ ഡി മരിയയെയും ടീമിൽ എത്തിക്കാൻ ഇന്റർ മയാമി

ലയണൽ മെസ്സിയെ ടീമിൽ എത്തിച്ചതിനു പിന്നാലെ ആംഗൽ ഡി മരിയയെ കൂടെ ടീമിൽ എത്തിക്കാൻ ഇന്റർ മയാമി തയ്യാറാകുന്നു. ഡി മരിയയുമായി ഇന്റർ മയാമി ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. യൂറോപ്പിൽ തുടരാൻ ആണ് ഡി മരിയ ആഗ്രഹിക്കുന്നത് എങ്കിലും മെസ്സിയുടെ സാന്നിദ്ധ്യം ഡി മരിയയുടെ മനസ്സ് മാറ്റിയേക്കും. ബുസ്കറ്റ്സിനെ സ്വന്തമാക്കാനും ഇന്റർ മയാമി ശ്രമിക്കുന്നുണ്ട്.

ഡി മരിയ 23 03 10 15 20 38 588

ഡി മരിയ യുവന്റസിൽ തുടരില്ല എന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. ഡിമരിയക്ക് ആയി ബെൻഫികയും ഇപ്പോൾ രംഗത്ത് ഉണ്ട്. തുർക്കി ക്ലബായ ഫെനർബചെയും ഡി മരിയക്ക് മുന്നിൽ ഓഫർ വെച്ചിട്ടുണ്ട്. ഈ സീസണിന്റെ തുടക്കത്തിൽ ഒരു വർഷത്തെ കരാറിൽ ആയിരുന്നു അർജന്റീനിയൻ ഫോർവേഡ് പി എസ് ജിയിൽ നിന്ന് യുവന്റസിനൊപ്പം ചേർന്നത്‌. അർജന്റീനക്ക് ഒപ്പം ലോകകിരീടം നേടിയ ഡി മരിയ യുവന്റസിനായും ഈ സീസണിൽ ഗംഭീര പ്രകടനങ്ങൾ നടത്തിയിരുന്നു. മെസ്സിക്ക് ഒപ്പം ഡി മരിയ കളിക്കും എന്ന പ്രതീക്ഷയിലാകും അർജന്റീനയുടെയും മെസ്സിയുടെയും ആരാധകർ. ‌

Exit mobile version