Picsart 23 06 15 01 20 48 081

ഗോൾകീപ്പർ മെൻഡി ചെൽസി വിടും എന്ന് ഉറപ്പായി

ചെൽസിയുടെ ഷോട്ട്-സ്റ്റോപ്പർ എഡ്വാർഡ് മെൻഡി ഈ ട്രാൻസ്ഫർ വിൻഡോയിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിനോട് വിടപറയും. ക്ലബ് വിടാൻ ഒരുങ്ങുന്ന മെൻഡി ഇപ്പോൾ ഒരു നല്ല ഓഫർ കാത്തിരിക്കുകയാണ്. ചെൽസിയിൽ താരത്തിന് ഇനി ഭാവിയില്ല എന്നാണ് ക്ലബ് കരുതുന്നത്. പുതിയ മാനേജറായ പോചടീനോയും മെൻഡിയെ നിലനിർത്താൻ ആഗ്രഹിക്കുന്നില്ല. സെലക്ഷനിൽ കെപയുടെ പിറകിലായ മെൻഡിക്ക് ആയി ഇപ്പോൾ ചില ഫ്രഞ്ച് ക്ലബുകൾ രംഗത്ത് ഉണ്ട്.

കഴിഞ്ഞ മാസം മെൻഡി , പ്രശസ്ത കായിക ഏജൻസിയായ ലിയാൻ സ്പോർട്സുമായി ഒപ്പുവച്ചിരുന്നു. പ്രഗത്ഭ ഫുട്ബോൾ ഏജന്റായ ഫാലി റമദാനി ആണ് ഇപ്പോൾ മെൻഡിയുടെ ഏജന്റ്. ചെൽസിയിൽ ചേർന്നതിന് ശേഷമുള്ള ആദ്യ സീസണിൽ മെൻഡിയുടെ മികച്ച പ്രകടനങ്ങൾ കാണാൻ ആയിരുന്നു എങ്കിലും അവസാന രണ്ടു സീസണുകൾ സംഭവിച്ച പല കാര്യങ്ങളും താരത്തെ ക്ലബിൽ നിന്ന് അകറ്റുക ആയിരുന്നു. അടുത്ത സീസണിൽ യുവ ഗോൾകീപ്പർ സൊൽനിന കൂടെ ചെൽസിയിൽ ഉണ്ടാകും എന്നതിനാൽ അവർക്ക് മെൻഡി പോയാലും പകരക്കാരെ സൈൻ ചെയ്യേണ്ടി വരില്ല. കെപ ആകും പോചടീനോയുടെ കീഴിൽ നമ്പർ 1 ആവുക.

Exit mobile version