Site icon Fanport

ബ്രസീലിയൻ മിഡ്ഫീൽഡർ തിയാഗോ മെൻഡെസ് ലിയോണിൽ

ബ്രസീലിയൻ മിഡ്ഫീൽഡർ തിയാഗോ മെൻഡെസ് ഇനി ലിയോണിൽ. 25 മില്യണോളം ചിലഴിച്ചാണ് ലിയോൺ മെൻഡെസിനെ സ്വന്തമാക്കിയത്. ഫ്രഞ്ച് ക്ലബ് തന്നെ ആയ ലിലെയിൽ ആയിരുന്നു മെൻഡെസ് കളിച്ചിരുന്നത്. അവസാന രണ്ട് സീസണുകളിലും ലിലെയിൽ തന്നെ ആയിരുന്നു മെൻഡെസ് കളിച്ചിരുന്നത്.

27കാരനായ മെൻഡസ് മുമ്പ് സാവോ പോളോയുടെ താരമായിരുന്നു‌. കഴിഞ്ഞ സീസണിലെ ലിലെയുടെ തകർപ്പൻ പ്രകടനത്തിൽ പ്രധാന പങ്ക് മെൻഡെസിനുണ്ടായിരുന്നു. ആറു അസിസ്റ്റുകൾ മെൻഡെസ് കഴിഞ്ഞ സീസണിൽ സംഭാവന ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ടോട്ടൻഹാമിലേക്ക് പോയ എൻഡോംബലെയ്ക്ക് പകരക്കാരനായാണ് മെൻഡെസ് എത്തുന്നത്.

Exit mobile version