
കേരളം ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീൽഡ് മാസ്റ്റർ മെഹ്താബ് ഹുസൈൻ കേരള ബ്ലാസ്റ്റേഴ്സിലെത്തുമെന്ന് സൂചന. കൊൽക്കത്തയിൽ തന്റെ കരാർ അവസാനിപ്പിച്ച മെഹ്താബ് പുതിയ കരാറിൽ ഒപ്പിട്ടില്ല, കേരള ബ്ലാസ്റ്റേഴ്സ് നിരയിലേക്കെത്താമെന്നാണ് മെഹ്താബ് പ്രതീക്ഷിക്കുന്നത്. .കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ റീടൈൻ ചെയ്യുന്ന ആരൊക്കെ എന്നത് തീരുമാന ആയിട്ടില്ല എന്ന് സി ഇ ഒ ‘വരുൺ തൃപ്പനേനി ‘പ്രസ് കോൺഫറൻസിൽ അറിയിച്ചിരുന്നു.
ഐ – ലീഗിൽ ഈസ്റ്റ് ബംഗാളിന്റെയും അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയുടേയും മികച്ച ഡിഫൻസിവ് മിഡ്ഫീൽഡറായി ബൂട്ടു കെട്ടിയിട്ടുള്ള അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന്റെയും മികച്ച ഇന്ത്യൻ കളിക്കാരിൽ ഒരാളാണ്. ‘ഇന്ത്യൻ ക്ലോഡ് മകലെലെ ‘ എന്നാണ് മെഹ്താബ് അറിയപ്പെടുന്നത് .ഐഎസ്എലിൽ കഴിഞ്ഞ സീസണിലും മെഹതാബിന്റെ പ്രകടനം പ്രശംസനീയാർഹമായിരുന്നു .അത് കൊണ്ട് തന്നെ അഴിച്ചുപണിക്കൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് നിലനിർത്തുന്ന 2 പേരിൽ ഒരാളാകാൻ മെഹ്താബിനും സാധ്യത ഉണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial