Picsart 24 07 13 14 01 07 795

മെഹ്ദി തരെമി ഇനി ഇന്റർ മിലാനിൽ

പോർട്ടോ സ്‌ട്രൈക്കർ മെഹ്ദി തരെമി ഇന്റർ മിലാനിൽ എത്തി. ഒരു ഫ്രീ ട്രാൻസ്ഫറിൽ ആണ് താരം ഇന്റർ മിലാനിലേക്ക് എത്തുന്ന്ഠ്. പോർട്ടോയിലെ തരെമിയുടെ കരാർ ജൂണിൽ അവസാനിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിൽ തന്നെ താരം ഫ്രീ ഏജന്റായിരുന്നു. 2027 വരെയുള്ള കരാർ താരം ഒപ്പുവെച്ചു.

31 കാരനായ ഇറാനിയൻ ഇന്റർനാഷണൽ ഇൻ്ററിൻ്റെ ചരിത്രത്തിലെ ആദ്യത്തെ ഇറാനിയൻ താരമാണ്. 2018, 2022 ലോകകപ്പുകളിൽ ഉൾപ്പെടെ ഇറാനായി കളിച്ച മെഹ്ദു ആകെ തൻ്റെ രാജ്യത്തിനായി 85 മത്സരങ്ങളിൽ നിന്ന് 50 ഗോളുകൾ നേടിയിട്ടുണ്ട്.

Exit mobile version