ആഴ്സണലിന്റെ സെക് മെഡ്ലി ലോണിൽ പോകും

- Advertisement -

ആഴ്സണൽ യുവ ഡിഫൻഡർ സെക് മെഡ്ലി ലോണിൽ പോകും. ലീഗ് വൺ ക്ലബായ ഗില്ലിങ്ഹാം ആണ് മെഡ്ലിയെ സൈൻ ചെയ്തത്. ഒരു വർഷത്തെ ലോണിൽ ആണ് താരം ലീഗ് വണിലേക്ക് പോകുന്നത്. 20കാരനായ മെഡ്ലി അവസാന നാലു വർഷമായി ആഴ്സണൽ അക്കാദമിയിൽ ഉണ്ട്. ചെൽസിയിൽ നിന്നായിരുന്നു 2016ൽ മെഡ്ലി ആഴ്സണലിൽ എത്തിയത്.

ഇപ്പോഴും ആഴ്സണലിനായി സീനിയർ അരങ്ങേറ്റം നടത്താൻ മെഡ്ലിക്കായിട്ടില്ല. യൂറോപ്പ ലീഗിൽ സ്റ്റാൻഡാർഡ് ലിഗെയുമായുള്ള മത്സരത്തിൽ ബെഞ്ചിൽ മെഡ്ലി ഉണ്ടായിരുന്നു എങ്കിലും ഇറങ്ങാൻ സാധിച്ചില്ല. ലീഗ് 2യിൽ ആഴ്സണൽ യുവ ടീമിനായി ഒരുപാട് മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

Advertisement