Site icon Fanport

മകാലിസ്റ്ററിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കാൻ ശ്രമിക്കും

ബ്രൈറ്റൺ സ്റ്റാർ അലക്സിസ് മാക് അലിസ്റ്ററിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കാൻ ശ്രമിക്കുന്നു. പെപ് ഗ്വാർഡിയോള മകാലിസ്റ്ററിനെ ഇഷ്ടപ്പെടുന്നു എന്നു താരത്തെ സിറ്റി മധ്യനിരയിൽ എത്തിക്കാൻ ആഗ്രഹിക്കുന്നു എന്നുമാണ് റിപ്പോർട്ടുകൾ. മകാലിസ്റ്റർ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിടുമെന്ന സൂചന നൽകിയിരുന്നു. തന്റെ അടുത്ത ക്ലബും പ്രീമിയർ ലീഗ് ക്ലബ് ആകണം എന്ന് ആഗ്രഹിക്കുന്നതായും മകാലിസ്റ്റർ പറഞ്ഞിരുന്നു.

മകാലിസ്റ്റർ 23 02 18 12 24 06 485

അർജന്റീനയുടെ 2022 ലോകകപ്പ് വിജയത്തിൽ മാക് അലിസ്റ്റർ പ്രധാന പങ്ക് വഹിച്ചിരുന്നു. ഈ സീസണിൽ ബ്രൈറ്റണിന്റെ യൂറോപ്യൻ യോഗ്യത സ്വപ്നങ്ങളിൽ മകാലിസ്റ്ററിന്റെ പങ്കു വലുതാണ്‌. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ Mac Allister-നുള്ള ഓഫറുകൾ എല്ലാം ബ്രൈറ്റൺ നിരസിച്ചിരുന്നു. . 80 മില്യണു മുകളിൽ ബ്രൈറ്റൺ മകാലിസ്റ്ററിനായി ആവശ്യപ്പെടും എന്നാണ് റിപ്പോർട്ടുകൾ. മാഞ്ചസ്റ്റർ സിറ്റി ആ തുക നൽകി സ്വന്തമാക്കുമോ എന്ന് കണ്ടറിയണം.‌

Exit mobile version