Site icon Fanport

ഹിയർ വി ഗോ!! എംബപ്പെ ഇനി റയലിന്റെ സൂപ്പർ താരം

എംബപ്പെയുടെ സൈനിംഗ് റയൽ മാഡ്രിഡ് പൂർത്തിയാക്കി. എല്ലാ കരാറും എംബപ്പയും റയൽ മാഡ്രിഡും ഒപ്പുവെച്ചു എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഈ വരുന്ന ആഴ്ച റയൽ മാഡ്രിഡ് ഈ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നും അദ്ദേഹം റിപ്പോർട്ട് ചെയ്യുന്നു. ഇതിനു പിന്നാലെ എംബപ്പെയെ ആരാധകരുടെ മുന്നിൽ അവതരിപ്പിക്കുന്ന വലിയ ചടങ്ങും ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ.

എംബപ്പെ

പി എസ് ജി വിട്ട എംബപ്പെ റയൽ മാഡ്രിഡിലേക്ക് തന്നെ എന്ന് നേരത്തെ ഉറപ്പായിരുന്നു. 2029 വരെയുള്ള കരാർ എംബപ്പെ റയലിൽ ഒപ്പുവെക്കും. 25 മില്യണ് അടുത്ത് അദ്ദേഹത്തിന് ബോണസുകൾ ഉൾപ്പെടെ റയലിൽ സാലറി ലഭിക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. സൈനിംഗ് ബോണസ് ആയി 120 മില്യണോളവും റയൽ നൽകും.

യൂറോ കപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ എംബപ്പെയുടെ സൈനിംഗ് പൂർത്തിയാക്കാൻ റയൽ മാഡ്രിഡ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ജൂൺ 14നാണ് യൂറോ കപ്പ് ആരംഭിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ എംബപ്പെ റയൽ മാഡ്രിഡിൽ വരാൻ തീരുമാനം എടുത്തു കഴിഞ്ഞിരുന്നു എന്നും ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു.

Exit mobile version